Making Of Tasty Fish Fry : മീൻ പൊരിക്കുന്ന സമയത്ത് അതിൽ വളരെ രുചികരമായി ഇരിക്കേണ്ടത് മസാല തന്നെയാണ് നമ്മൾ എത്രത്തോളം നല്ല രീതിയിൽ മസാല ഉണ്ടാക്കുന്നുവോ ആ മീനും അത്രയും രുചിയായിരിക്കും കഴിക്കുവാൻ ഏത് മീൻ വേണമെങ്കിലും നമുക്ക് പൊരിക്കാവുന്നതാണ് എന്നാൽ അതിന് മസാല വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇന്നിതാ വളരെ രുചികരമായ രീതിയിൽ ഒരു മസാലയിൽ വറുത്തെടുത്ത മീനിന്റെ റെസിപ്പി ആണ്.
പരിചയപ്പെടുത്താൻ പോകുന്നത് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി എടുക്കുക അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക ശേഷം ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക .
ഒരു പകുതി നാരങ്ങാനീര് മുഴുവൻ പിഴിഞ്ഞൊഴിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ചേർത്ത് നല്ലതുപോലെ മസാല തയ്യാറാക്കുക ഒരു പേസ്റ്റ് പരുവത്തിൽ ആയിരിക്കണം മസാല തയ്യാറാക്കി എടുക്കേണ്ടത്.
അതിനുശേഷം നിങ്ങൾ ഏത് മീനാണ് പൊരിക്കാൻ എടുക്കുന്നത് ആ മീനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക നല്ലതുപോലെ തേച്ചുപിടിപ്പിക്കേണ്ടതാണ് അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം മീൻ എല്ലാം തന്നെ പൊരിച്ചെടുക്കുക വളരെ എളുപ്പമായ ഈ മാർഗത്തിലൂടെ നിങ്ങളും മീൻ പിടിച്ചു നോക്കുമല്ലോ. Credit : Shamees kitchen