Making Of Tasty Masala Fry Fish : ഏത് മീനായാലും അത് പൊരിച്ചു കഴിക്കുമ്പോൾ ഉള്ള രുചി വേറെ ഒന്ന് തന്നെയാണ് മീൻ പൊരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. അതിന്റെ മസാല തന്നെയാണ് മീൻ മസാല വളരെ രുചികരമാണെങ്കിൽ മീനും കഴിക്കാൻ വളരെ രുചികരമായിരിക്കും. എങ്ങനെയാണ് ഈ മീൻ മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി പത്ത് കാശ്മീരി ചില്ലി കുറച്ച് ചൂടുവെള്ളത്തിൽ ആദ്യം തന്നെ കുതിർത്ത് വയ്ക്കേണ്ടതാണ് ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ഒരു ചെറിയ കഷണം വെളുത്തുള്ളി 10 ചുവന്നുള്ളി എന്നിവ ചേർത്ത് കൊടുക്കുക ശേഷം കുറച്ചു കറിവേപ്പിലയും നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഏത് മീനാണോ നിങ്ങൾ വറക്കാൻ എടുക്കുന്നത് അത് എടുത്ത മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുകും കുറച്ചു കറിവേപ്പിലയും അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിനു മുകളിലായി മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വച്ചു കൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ നന്നായിമീൻ പൊരിച്ചെടുക്കുക ശേഷം പകർത്തി വയ്ക്കാം. Credit : Fathimas curryworld