Making Of Tasty Fish Fry Masala : നിങ്ങളാരും ഒരിക്കലും പ്രതീക്ഷ ഇല്ലാത്ത രുചിയിൽ ഒരു മീൻ പൊരിച്ചതിന്റെ മസാല തയ്യാറാക്കാം സാധാരണ കുട്ടികൾക്കും അവർക്കും മീൻ കറിവെച്ച് കഴിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം മീൻ പൊരിച്ചു കഴിക്കുന്നതിനോട് ആയിരിക്കും അതിന് ആദ്യം തന്നെ മസാല വളരെ കൃത്യമായി തന്നെ തയ്യാറാക്കേണ്ടതാണ് എങ്കിൽ മാത്രമേ കഴിക്കാൻ രുചി ഉണ്ടാവുകയുള്ളൂ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുത്ത് പത്തുപറ്റൽമുളക് അതിൽ മുക്കി വയ്ക്കുക ശേഷം കുതിർന്നു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ എട്ടു വെളുത്തുള്ളിയും ചെറിയ കഷണം ഇഞ്ചിയും പത്ത് ചുവന്നുള്ളിയും ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഓരോന്നും അതിലേക്ക് ഇട്ടു കൊടുക്കുക എല്ലാ ഭാഗത്തും നല്ലതുപോലെ തേക്കേണ്ടതാണ് അതിനുശേഷം മീൻ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് കടുകും കറിവേപ്പിലയും അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന മീൻ ഓരോന്നും ഇട്ട് നല്ലതുപോലെ പൊരിച്ച് എടുക്കുക. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathimas curry world