Making Of Tasty Fish Fry : മീൻ ഏതു വേണമെങ്കിലും നിങ്ങൾ വാങ്ങിക്കോളൂ എന്നാൽ മസാല ഇതൊന്നു മതി. നല്ല കിടിലൻ മസാലയിൽ വറുത്തെടുത്ത മീൻ ഫ്രൈ കഴിക്കാൻ നിങ്ങൾ റെഡിയാണോ. എങ്ങനെയാണ് ഈ മസാല തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ആണോ നിങ്ങൾ മറക്കാൻ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ കടുക് അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി പൊടിക്കുക ശേഷം അതിലേക്ക് 8 ചുവന്നുള്ളി ഒരു വലിയ കഷണം ഇഞ്ചി എട്ട് വെളുത്തുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാൻ പാടില്ല ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേറെ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് കറിവേപ്പില ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവയ്ക്കുക മസാല മീനിലേക്ക് നന്നായി ഇറങ്ങി ചെല്ലാൻ ഇത് വളരെ നല്ലതാണ്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായതിനു ശേഷം അതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഇട്ടുകൊടുക്കുക ശേഷം കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. മീൻ നന്നായി മൊരിഞ്ഞു വന്നു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Sheeba’s recipes