Making Of Restaurant Style Fish Fry : റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന മീൻ ഫ്രൈയുടെ രുചി ഒരിക്കലെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ തന്നെ ഇനി വീട്ടിൽ മീൻ ഫ്രൈ തയ്യാറാക്കാം. റസ്റ്റോറന്റ് മീൻ ഫ്രൈയുടെ രുചി അറിയാത്തവർ ആണെങ്കിൽ വീട്ടിൽ എന്നും ഉണ്ടാക്കുന്ന മീൻ ഫ്രൈയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ മീൻ ഇതുപോലെ പൊരിച്ചെടുക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ചെറിയ ജാർ എടുക്കുക അതിലേക്ക് മൂന്ന് ചുവന്നുള്ളി ചെറിയ കഷണങ്ങളാക്കി അഴിഞ്ഞത് ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
ആവശ്യത്തിന് കറിവേപ്പില ഒരു ടീസ്പൂൺ പെരുംജീരകം അഞ്ചു വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ വിനാഗിരി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ മസാല തയ്യാറാക്കി എടുക്കുക. അതിനുശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ മസാല പുരട്ടു വച്ചിരിക്കുന്ന മീൻ ഓരോന്നായി വെച്ചുകൊടുക്കുക ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ പൊരിച്ചെടുക്കുക.
രണ്ടു ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം മീനെല്ലാം ഒരു ഭാഗത്തേക്ക് മാറ്റിവെച്ച് ബാക്കിയിരിക്കുന്ന മസാല അതിലേക്ക് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. മസാല നന്നായി മുഖത്ത് വന്നതിനു ശേഷം വറുത്തു വച്ചിരിക്കുന്ന മീനും കൂടി അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും ഒരു രണ്ടുമിനിറ്റ് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. രുചിയോടെ കഴിക്കാം. Credit : Kannur kitchen