ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ മീൻ ഇതുപോലെ പൊരിക്കു. മീൻ വ്യത്യസ്തമായി ഇങ്ങനെ ഉണ്ടാക്കു. | Making Of Tasty Fish Fry

Making Of Tasty Fish Fry : റസ്റ്റോറന്റിൽ നിന്നെല്ലാം കഴിക്കാൻ കിട്ടുന്ന മീൻ ഫ്രൈയുടെ രുചി പലരും അറിഞ്ഞിട്ടുണ്ടാകും എന്നാൽ നമ്മൾ ഒരുപാട് പൈസ കൊടുത്താണല്ലോ അതെല്ലാം വാങ്ങി കഴിക്കാറുള്ളത് ഇനി അതിന്റെ ആവശ്യമില്ല വീട്ടിൽ വളരെ നിസ്സാരമായി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്നത് അതിന്റെ റെസിപ്പിയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവരും ഇനി ഇതുപോലെ തയ്യാറാക്കു. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക.

അതിലേക്ക് 12 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ചേർക്കുക അതിലേക്ക് 10 ചുവന്നുള്ളി. അതുപോലെ പിരിവിന് ആവശ്യമായിട്ടുള്ള കാശ്മീരിമുളക് കുറച്ചുസമയം ചൂടുവെള്ളത്തിൽ മുക്കി കുതിർത്ത് എടുക്കുക ശേഷം ആ മുളക് മാത്രം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത് വെള്ളം ഒന്നും ഒഴിക്കാതെ തന്നെ നല്ലതുപോലെ അരച്ചെടുക്കുക .

ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റുക അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക മസാലയിൽ ഒട്ടും തന്നെ വെള്ളമുണ്ടാകാൻ പാടില്ല അതിനുശേഷം ഏത് മീനാണോ നിങ്ങൾ എടുക്കുന്നത് .

അതിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക മസാല കുറച്ച് മാറ്റിവയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി സാധാരണ മീൻ പൊരിക്കുന്നത് പോലെ പൊരിച്ചെടുക്കുക നല്ലതുപോലെ പൊരിച്ച വന്നതിനുശേഷം ബാക്കി വന്നിരിക്കുന്നു മസാല ബാനിൽ ഒഴിച്ച് ചൂടാക്കുക. മസാല നല്ലതുപോലെ പാകമാകുമ്പോൾ അതിലേക്ക് മീൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വെക്കാം. Credit : Fathimas curryworld

Leave a Reply

Your email address will not be published. Required fields are marked *