Making Of Tasty Kerala Style Fish Curry : വളരെ രുചികരമായ മീൻ കറി നമുക്ക് തയ്യാറാക്കി എടുക്കാം. മീൻ കറി ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല വർക്ക് ഇതാ ഒരു സുവർണ്ണ അവസരം. നിങ്ങൾ ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും എങ്ങനെയാണ് മീൻ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക ശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം മൂന്ന് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ചൂടാക്കുക ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നന്നായി വേവിക്കുക അതേ സമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക്അരക്കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
തക്കാളി വെന്തു കഴിയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും കാൽ കപ്പ് ചൂടുവെള്ളവും ഒഴിച്ചു കൊടുക്കുക. ശേഷം കറി ഇളക്കി നല്ലതുപോലെ തിളപ്പിക്കാനായി മാറ്റിവയ്ക്കുക.
അതിലേക്ക് രണ്ട് കുടംപുളിയും നാല് പച്ചമുളക് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക തിളച്ചു വരുമ്പോൾ മീൻ ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. മിണ്ടു വന്നതിനു ശേഷം ഒരു തക്കാളി വട്ടത്തിൽ അരിഞ്ഞത് അതിനുമുകളിൽ ആയിട്ട് കൊടുക്കുക കറിവേപ്പിലയും ചേർത്തു കൊടുക്കുക വീണ്ടും രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക അതിനുശേഷം ഇറക്കി വയ്ക്കാം. Credit : Sheeba’s recipe