ഇത് അടിപൊളി ആണലോ. വെറും 10 മിനിറ്റ് കൊണ്ട് മീൻ ഇല്ലാത്ത ഒരു ഉഷാറ് മീൻ കറി തയ്യാറാക്കാം. | Making Of Fish Curry Without Fish

Making Of Fish Curry Without Fish : മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മീൻകറിയുടെ രുചി എന്താണ് എന്നറിയണമെങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ മതി മീൻ ഇല്ലെങ്കിലും നമുക്ക് മീൻ കറി കഴിക്കാം. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഏഴ് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക വരുമ്പോൾ അതിലേക്ക് ഒരു പകുതി സവാള അരിഞ്ഞതും ചേർത്ത് കൊടുക്കുക സവാളയുടെ നിറം മാറി വരുമ്പോൾ മൂന്ന് പച്ചമുളക് രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക .

അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് മൂന്ന് ചുവന്നുള്ളി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. തക്കാളി വെന്തതിനുശേഷം അരപ്പു ചേർത്ത് കൊടുത്ത്ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക.

ഇതിലേക്ക് പൊളിക്ക് ആവശ്യമായ വാളൻപുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക കറി നല്ലതുപോലെ കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് നാലു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ നല്ലതുപോലെ മൂത്ത് കഴിയുമ്പോൾ കറിയിലേക്ക് ചേർത്ത് യോജിപ്പിക്കുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *