Curry Leaves Fish Cu നമ്മുടെ മുത്തശ്ശിമാർ എല്ലാം പണ്ടുമുതൽ പറഞ്ഞുതന്ന ഒരു സീക്രട്ട് റെസിപ്പി ആണ് ഇത് ഉപയോഗിച്ചുകൊണ്ട് നിങ്ങൾ മീൻ കറി ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും കഴിച്ചു പോകും. അത്രയ്ക്കും രുചിയാണ് ഈ മീൻ കറിക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി കറിക്ക് ആവശ്യമായ അളവിൽ അരക്കിലോ മീൻ എടുക്കുക.
ശേഷം നന്നായി കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരുപിടി കറിവേപ്പില ഇട്ടു നന്നായി വറുത്തെടുത്ത കോരി മാറ്റുക ശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചെറുതായി അരിഞ്ഞത് 8 ഇളക്കി യോജിപ്പിക്കുക അതോടൊപ്പം 10 ചുവന്നുള്ളിയും ചെറുതായരിഞ്ഞ ചേർത്ത് കൊടുക്കുക നല്ലതുപോലെ മൂത്ത് വരുമ്പോൾ നേരത്തെ വറുത്തുവച്ച കറിവേപ്പിലയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
അടുത്തതായി വണ്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി വാടി വരുമ്പോൾ രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറിക്ക് ആവശ്യമായ വെള്ളവും കുടംപുളിയും ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് പച്ചമുളക് കീറിയതും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ മീൻ ചേർത്ത് കൊടുക്കുക ശേഷം അടച്ച് 10 മിനിറ്റ് വേവിക്കുക. മീൻ വെന്തതിനുശേഷം കുറച്ച് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Sheeba’s recipes