Making OF Tasty Fish Curry : മത്തി മുളകിട്ട കറി ഇതുപോലെ വെച്ചിട്ടുണ്ടോ. മത്തി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ കറിവെച്ച് കഴിച്ചു നോക്കൂ. നല്ല പുഴുങ്ങിയ കപ്പയുടെ കൂടെ കഴിക്കാൻ ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ വേറെ എന്ത് വേണം. ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു നുള്ള് ഉലുവ കൂടി ചേർത്തു കൊടുക്കുക അതിനുശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക അതോടൊപ്പം മൂന്ന് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ഇവ നല്ലപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
തക്കാളി വെന്തു വന്നതിനു ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ചേർക്കുക.
കറി നന്നായി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി ചേർത്തു കൊടുക്കുക ശേഷം മത്തി നല്ലതുപോലെ വേവിച്ചെടുക്കുക. മത്തി നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. രുചികരമായ മത്തി മുളകിട്ടത് ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen