Making Of Tasty Kerala Style Fish Curry : മത്തി വാങ്ങുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. എന്നും ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായ രുചിയിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. പിന്നെ നിങ്ങൾ നിന്റെ ഫാനായി മാറും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർക്കുക. അതോടൊപ്പം 12 ചുവന്നുള്ളി ചേർക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നാല് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
മൂത്ത വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം അരപ്പ് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം പുളിക്ക് ആവശ്യമായ കുടംപുളി ചേർത്തു കൊടുക്കുക.
കറി നല്ലതുപോലെ തിളപ്പിക്കുക ശേഷം അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ വെന്ത് കുറുകി പാകമായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുത്ത് ഇറക്കി വയ്ക്കുക. നല്ല പുഴുങ്ങിയ കപ്പയുടെ കൂടെ ഇതുപോലെ ഒരു മീൻ കറി ഉണ്ടെങ്കിൽ ഇപ്പോൾ പ്ലേറ്റ് കാലിയായി എന്ന് ചോദിച്ചാൽ മതി. Video credit : Shamees kitchen