ഇത്രയും ടേസ്റ്റ് ഉള്ള ഒരു മീൻ കറി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ട് ഉണ്ടാവില്ല. മീൻ കറിയിൽ ഇനി ഇതു ചേർത്ത് ഉണ്ടാക്കൂ. | Making Of Raw Mango Fish Curry

Making Of Raw Mango Fish Curry : വളരെ വ്യത്യസ്തമായ രുചിയോടെ ഒരു കിടിലൻ മീൻ കറി തയ്യാറാക്കിയാലോ. ഇതുപോലെ ഒരു മീൻ കറി നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല. പച്ചമാങ്ങ ഇട്ട് ഒരു കിടിലൻ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .

ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് വറുത്തെടുക്കുക. അതിലേക്ക് അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ഏഴ് ചെറിയുള്ളി ചെറുതായി അരിഞ്ഞതും അര സവാള ചെറുതായി അരിഞ്ഞതും ചേർത്ത് ഉള്ളികൾ നല്ലതുപോലെ വഴറ്റിയെടുക്കുക.

വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു മാങ്ങ നീളത്തിൽ മുറിച്ചെടുത്തത് ചേർത്തുകൊടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക .

അതിനുശേഷം ഒരു കപ്പ് വെള്ളം ചേർത്തു കൊടുത്തു. അതോടൊപ്പം തന്നെ രണ്ടു കപ്പ് തേങ്ങ പാൽ ചേർത്തു കൊടുക്കുക. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. മീൻ നല്ലതുപോലെ വെന്ത് കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കുക. Video Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *