Making Of Tasty Fish Curry : വളരെ രുചികരമായ രീതിയിൽ മത്തി കറി വയ്ക്കുവാൻ ഈ റെസിപ്പി നിങ്ങൾ പരീക്ഷിച്ചു നോക്കൂ തുടക്കക്കാർക്ക് പോലും ഇത് വളരെയധികം എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ആവശ്യമുള്ള മത്തിയെടുത്ത വൃത്തിയാക്കി ഒരു മൺചട്ടിയിൽ പകർത്തി വയ്ക്കുക.
അതിനുശേഷം ഒരു മൺചട്ടിയെടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് ഉലുവ അര ടീസ്പൂൺ കടുക് കറിവേപ്പില ചേർത്ത് വറുക്കുക അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കുറച്ചു വെളുത്തുള്ളി അരിഞ്ഞു കൊടുക്കുക .
ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് പച്ചമുളകും ചേർത്ത് പുളിക്ക് ആവശ്യമായ കുടംപുളിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക .
നന്നായി തിളച്ചു വരുമ്പോൾ മാത്രം മീൻ ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക മീൻ നല്ലതുപോലെ വെന്ത് പാകമാകുമ്പോൾ ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് നല്ല കട്ടിയുള്ള ഒരു കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് ഉടനെ തന്നെ ഇറക്കി വയ്ക്കുക. കുറച്ച് കറിവേപ്പില അതിനു മുകളിലായി വിതറി കൊടുക്കുക ശേഷം ചെറുതായി ഇളക്കുക. ഇത്രമാത്രം മത്തി കറി തയ്യാറാർ. Credit : Lillys natural tips