Making Of Tasty Fish Fry : മീൻ പൊരിച്ചത് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല കുട്ടികളെ സംബന്ധിച്ച മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ വറുത്ത കഴിക്കുന്നതിനോട് ആയിരിക്കും കൂടുതൽ താല്പര്യം കാണിക്കുന്നത്. മുതിർന്നവരുടെ കാര്യവും അങ്ങനെ തന്നെ പൊരിച്ച മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മീൻ ഇനി പൊരിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കൂ. ഈ പുതിയ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഏത് മീനാണ് എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ മുറിച്ച് വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 7 ചുവന്നുള്ളി 5 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കേണ്ടതാണ് ശേഷം അതൊരു ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ മീൻ മസാല പുരട്ടി വെച്ചത് ഓരോന്നായി ചേർത്ത് പൊരിച്ചെടുക്കുക.
അതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ പൊരിച്ചെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. മീൻ നന്നായി വെന്ത് ഭാഗമാകുമ്പോൾ പകർത്തി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen