Making Of Tasty Coconut Gravy Fish : നമ്മളെല്ലാവരും തന്നെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് ഉണ്ടാകും അവിടെ കിട്ടുന്ന മീൻ കറിയുടെ രുചി വേറെ ലെവൽ ആയിരിക്കും. മീൻ കറി ഉണ്ടാക്കുകയാണെങ്കിൽ അതുപോലെ ഉണ്ടാക്കണം എന്നാൽ അതിന്റെ രുചി നമുക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ലല്ലോ എന്നാൽ ഇനി വീട്ടിലും തയ്യാറാക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ മതി ഇത് തയ്യാറാക്കാൻ ഏത് മീനോടെ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക.
ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക അതോടൊപ്പം ചെറുതായി അരിഞ്ഞ മൂന്ന് ടീസ്പൂൺ സവാള ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക .
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നല്ലതുപോലെ ഉടഞ്ഞു വരേണ്ടതാണ്. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി എരുവിനാവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ ആവശ്യത്തിന് വാളൻപുളി വെള്ളം ഒഴിച്ചു കൊടുക്കുക.
ഉപ്പ് ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ അതിലേക്ക് ചേർത്തു കൊടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് വെള്ളം പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. മീൻ എല്ലാം നല്ലതുപോലെ വെന്ത് എന്നെ എല്ലാം തെളിഞ്ഞുവരുന്ന പരുവം ആകുമ്പോൾ കുറച്ചു കറിവേപ്പില അതിനുമുകളിൽ ആയി ഇടുക ശേഷം ഇറക്കിവെക്കാം. Credit : Rathna’s kitchen