Tasty Kerala Style Spicy Fish Curry : വളരെയധികം രുചികരമായ ഒരു പുതിയ മീൻ വറ്റിച്ചതിന്റെ റെസിപ്പി പരിചയപ്പെടാം. ഇത് ഇരിക്കുന്തോറും രുചി ഇരട്ടിയാകുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം 6 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. എല്ലാം വഴന്നു വന്നതിനു ശേഷം അടുത്തതായി മൂന്ന് കുടംപുളി കാൽ കപ്പ് വെള്ളത്തിൽ കുറച്ച് സമയം ഇട്ടുവച്ചതിനുശേഷം അത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി എടുക്കുക.
ചെറുതായി തിളച്ചു വരുമ്പോൾ അടുത്തതായി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, മൂന്ന് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ മൂന്ന് മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നാല് പച്ചമുളക് കീറിയത് ചേർക്കുക കൂടാതെ കറിയ്ക്ക് ആവശ്യമായ വെള്ളവും ഒഴിച്ചു കൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക അതിനുശേഷം നന്നായി തിളപ്പിക്കുക. കറി നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ടുകൊടുക്കുക. ശേഷം അടച്ചുവെച്ച് നന്നായി വേവിക്കുക. മീൻ നല്ലതുപോലെ വെന്തു മീൻ കറി നന്നായി കുറുകി വന്നതിനുശേഷം കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. Video Credit : Sheeba’s Recipes