Easy Evening Tea Snacks Recipe : വൈകുന്നേരങ്ങളിൽ ചൂട് ചായക്കൊപ്പം കഴിക്കുവാൻ പലതരത്തിലുള്ള പലഹാരങ്ങളും എല്ലാ വീട്ടമ്മമാരും തയ്യാറാക്കും. അതിൽ കൂടുതലും മധുരമുള്ള പലഹാരങ്ങൾ ആയിരിക്കും തയ്യാറാക്കുന്നത്. എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി എരിവുള്ള ഒരു പലഹാരം തയ്യാറാക്കിയല്ലോ. ഒരു പ്രാവശ്യം ഇതുപോലെ തയ്യാറാക്കി നോക്കൂ.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് നാലു വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി രണ്ടു പച്ചമുളക് ഒരു തണ്ട് കറിവേപ്പില, ഒരു ചെറിയ കഷണം കറുവപ്പട്ട എരുവിന് ആവശ്യമായ വറ്റൽ മുളക് അര ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
അടുത്തതായി പൊടിയിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക, ഒരു ടീസ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ എങ്ങനെ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തയ്യാറാക്കിയ മസാലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഒരുക്കിയ വെണ്ണ ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക .
വീണ്ടും എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ചപ്പാത്തിയുടെ മാവ് തയ്യാറാക്കുന്നത് പോലെ പരത്തിയെടുക്കുക. ശേഷം വളരെ കനം കുറഞ്ഞ രീതിയിൽ പരത്തിയെടുക്കുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക അതിനുശേഷം ചൂടായ എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ എരിവുള്ള പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Mia kitchen