Making Of Porichapathiri Snack : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ ചായക്കടയിൽ നിന്ന് കിട്ടുന്ന പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കിയാലോ. ചായക്കടയിലെ അതേ രുചിയിൽ തന്നെ ഇനി പത്തിരി തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം ഒരു കപ്പ് അരിപ്പൊടി, ഒന്നര കപ്പ് മൈദ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മാവ് നല്ലതുപോലെ വെന്ത് കുഴച്ച് തയ്യാറാക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ആവശ്യത്തിന് പൊടിയും ചേർത്ത് കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. അതിലേക്ക് കുറച്ച് എള്ള് കൂടി ചേർത്ത് കൊടുക്കുക.
10 മിനിറ്റോളം കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ചെറിയ കട്ടിയിൽ പരത്തി എടുക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം ഒരു ഗ്ലാസ് ഉപയോഗിച്ചുകൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുകയാണെങ്കിൽ കൂടുതൽ എളുപ്പമായിരിക്കും. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ തീയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചികരമായ പൊരിച്ച പത്തിരി ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. Video credit : PRS kitchen