Tasty Kerala steamed Kumbilappam : ഏതു നേരമായാലും കഴിക്കാൻ വളരെയധികം രുചികരമായ ഭാവിയിൽ വേവിച്ചെടുത്ത കുമ്പളപ്പം തയ്യാറാക്കാം. ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു ഏത്തപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക.അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. അതോടൊപ്പം തന്നെ ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന പഴം ചേർത്തുകൊടുക്കുക. അതോടൊപ്പം തന്നെ രുചി കൂട്ടുന്നതിന് ഒരു ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക.
അതുപോലെ കാൽ ടീസ്പൂൺ ജീരകം പൊടിച്ചത് ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി എടുക്കുക. ഒട്ടും തന്നെ ലൂസ് ആയി പോകരുത്. വെള്ളം ആവശ്യമുണ്ടെങ്കിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അടുത്തതായി ഇത് തയ്യാറാക്കുന്നതിന് വാഴയില എടുത്ത് മടക്കി കുമ്പിൾ കുത്തുക.
ശേഷം അതിനകത്തേക്ക് തയ്യാറാക്കിയ ഫില്ലിംഗ് വെച്ചു കൊടുക്കുക. അടുത്തതായി ഇഡലി പാത്രത്തിന് കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക ശേഷം അതിനു മുകളിൽ തട്ട് വെച്ച് ആവി വരുമ്പോൾ തയ്യാറാക്കിയ കുമ്പളപ്പം ഓരോന്നും വെച്ചു കൊടുക്കുക. ശേഷം ആവിയിൽ നല്ലതുപോലെ വേവിച്ച് എടുക്കുക. രുചിയോടെ കഴിക്കാം. Credit : Sheeba’s Recipes