Tasty Evening Snack Mutta Surkka : ഏതുനേരവും കഴിക്കാൻ വളരെ രുചികരമായ മുട്ടസുർക്ക തയ്യാറാക്കാം. ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കുക എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ നല്ല ജീരകവും ചേർത്ത് കൊടുക്കുക.
ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക. ഒരു സവാള ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നന്നായി വഴന്നു വന്നതിനുശേഷം അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് തേങ്ങ നിറം മാറിപ്പോകാതെ ചൂടാക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് 200 ഗ്രാം പച്ചരിപ്പൊടി എടുത്തു വയ്ക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ദോശമാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കുക. ശേഷം നേരത്തെ വഴറ്റിവെച്ച തേങ്ങ ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ആവശ്യത്തിന് മാവെടുത്ത് ഓരോ കുഴിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എല്ലാം പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees Kitchen