Tasty Evening Breakfast Snack : ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകുന്നേരം ചായയുടെ കൂടെയും ഇതുപോലെ ഒരു പലഹാരം ഉണ്ടെങ്കിൽ എല്ലാവരും വയറു നിറയെ കഴിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു ചെറുപഴം എടുക്കുക ശേഷം അത് ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് നന്നായി ഉടച്ചെടുക്കുക.
ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. പൊടിച്ച ശർക്കര തന്നെ ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക വറുത്ത അരിപ്പൊടി വറുക്കാത്ത അരിപ്പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്.
അതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ഏലക്കാപ്പൊടിയും അര ടീസ്പൂൺ ജീരകം ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നെയ്യ് എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക.
വേണമെങ്കിൽ കറുത്ത എള്ള് അല്ലെങ്കിൽ വെളുത്ത എള്ള് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം വാഴയില എടുക്കുക ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ച് എടുത്തതിനു ശേഷം കൈകൊണ്ട് കുമ്പിൾ കുത്തുക. ശേഷം അതിലേക്ക് തയ്യാറാക്കിയിരിക്കുന്ന പഴത്തിന്റെ മിക്സ് വച്ച് കൊടുക്കുക. എല്ലാം തയ്യാറാക്കിയതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. വളരെ ടേസ്റ്റി ആയതും ഏത് നേരം കഴിക്കാൻ പറ്റുന്നതും ആയിട്ടുള്ള രുചികരമായ ഈ റെസിപ്പി നിങ്ങളും തയ്യാറാക്കി നോക്കണേ.