Making Of Tasty Egg Snack : പലഹാരങ്ങൾ ഉണ്ടാക്കാൻ വളരെ പെട്ടെന്ന് നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനമാണല്ലോ മുട്ട മുട്ട ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് നമുക്ക് പലഹാരങ്ങൾ തയ്യാറാക്കി എടുക്കാം. വൈകുന്നേരം ചൂട് ചായ ഒരു അടിപൊളി മുട്ട കൊണ്ടുള്ള പലഹാരത്തിന്റെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി മുട്ട ആവശ്യമുള്ളത് പുഴുങ്ങി എടുക്കുക .അതിനുശേഷം വട്ടത്തിൽ അരിഞ്ഞ് ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക.
അതിനുമുകളിലൂടെ ആവശ്യത്തിന് മുളകുപൊടി ഇട്ടുകൊടുക്കുക കുറച്ചു ഉപ്പ് ഇട്ട് കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് സവാള കനം കുറഞ്ഞ അരിഞ്ഞതും കുറച്ച് ക്യാബേജ് ചെറുതായി അരിഞ്ഞതും ആവശ്യമായ പച്ചമുളക് കുറച്ചു മുളകുപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഞെരടി എടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് കടലമാവ് രണ്ടോ മൂന്നോ ടീസ്പൂൺ അരിപ്പൊടിയും കുറച്ചു ഉപ്പും ചേർത്ത് സാധാരണ നമ്മൾ ഉള്ളിവട തയ്യാറാക്കുന്ന മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം കയ്യിൽ ആവശ്യമുള്ള മാവ് എടുത്ത് പരത്തി വലുതാക്കുക അതിന് നടുവിലായി പുഴുങ്ങിയെടുത്ത മുട്ട വെച്ച് പൊതിഞ്ഞ് എടുക്കുക.
സാധാരണ ഒരു കട്ട്ലൈറ്റിന്റെ വലുപ്പത്തിൽ തയ്യാറാക്കിയാൽ മതി. എല്ലാ മുട്ടയും ഇതുപോലെ പൊതിഞ്ഞ് എടുത്തതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കിയ ഓരോന്നും അതിലിട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക. നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ പലഹാരം ഇതാ.