Making Of Tasty Egg Snack : ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ടര സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക അതിലേക്ക് മൂന്ന് പച്ചമുളക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺപെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചിക്കൻ ചിക്കിയെടുത്തത് ചേർത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കുറച്ചു മല്ലിയിലയും നാല് തുള്ളി നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കുക ശേഷം പുഴുങ്ങിയെടുത്ത് രണ്ടു ഉരുളൻ കിഴങ്ങ് പൊടിച്ചതും ചേർത്ത് പകർത്തി വയ്ക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ രണ്ടു മുട്ട ഒരു നുള്ളും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ പൊടിച്ച ബ്രഡ് എടുത്ത് വയ്ക്കുക അതുപോലെ ഒരു മൈദ എടുത്തുവയ്ക്കുക ശേഷം പുഴുങ്ങിയെടുത്ത മുട്ട ആദ്യമായി പൊടിയിൽ പൊതിഞ്ഞെടുത്തതിനു ശേഷം മുട്ടയുടെ മുകളിലായി തയ്യാറാക്കിയ ഫില്ലിംഗ് വച് പൊതിയുക അതിനുശേഷം ആദ്യം മുട്ടയുടെ മിക്സില്‍ മുക്കിയെടുത്ത് പൊടിച്ച ബ്രഡിൽ പൊതിഞ്ഞതിനുശേഷം ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക.
രണ്ടുപ്രാവശ്യമെങ്കിലും ഒരു മുട്ടയുടെ മിക്സിലും പൊടിച്ച ബ്രെഡിലും പൊതിഞ്ഞ് എടുക്കേണ്ടതാണ്. ഇല്ലെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. എല്ലാവരും ഇതുപോലെ തന്നെ മുട്ട തയ്യാറാക്കി നോക്കൂ. ഇത് കുട്ടികൾക്ക് ഒരെണ്ണം മതി വയറു നിറയെ കഴിക്കാൻ. Credit : Fathimas curryworld