Tasty Masala Egg Roast Recipe : ചൂട് ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കാം. ഇതുപോലെ ഒരു മുട്ട റോസ്റ്റ് നിങ്ങൾ തയ്യാറാക്കി കാണില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടേബിൾ സ്പൂൺ കുരുമുളക്, മൂന്ന് വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക.
അതിനുശേഷം നന്നായി പൊടിച്ചെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് തക്കാളി രണ്ട് പച്ചമുളക് ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. അതുപോലെ അഞ്ചു വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി നന്നായി അരച്ചെടുത്തത് മാറ്റിവെക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക.
അതിലേക്ക്ജീവ വെളുത്തുള്ളി അരച്ചതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുത്ത് കൊടുക്കുക. അതോടൊപ്പം ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. എരുവിന് ആവശ്യമായ മുളകുപൊടിയും ചേർക്കുക. തക്കാളി നല്ലതുപോലെ വഴന്നു വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക. അതേസമയം മറ്റൊരു പാനിൽ പുഴുങ്ങി എടുത്ത മുട്ട വെളിച്ചെണ്ണയിൽ നല്ലതുപോലെ മൊരിയിച്ചെടുക്കുക . ശേഷം കറി കുറുകി വരുമ്പോൾ മുട്ട ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് അടച്ചുവെച്ച് വേവിച്ചതിനുശേഷം എല്ലാം പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. Credit : Mia Kitchen