ചോറിനും ചപ്പാത്തിക്കും ഒരു അസാധ്യ മുട്ടക്കറി. മുട്ടക്കറിക്ക് ഈ മസാല തന്നെ ബെസ്റ്റ്. | Making Of Tasty Egg Masala

Making Of Tasty Egg Masala : ആ കുറഞ്ഞ സമയം കൊണ്ട് വളരെ രുചികരമായ ഒരു മുട്ടക്കറി ഉണ്ടാക്കണമെങ്കിൽ നിങ്ങളെല്ലാവരും ഈ റെസിപ്പി തന്നെ ചെയ്യേണ്ടതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനും ഇത് ഒരുപോലെ കിടിലൻ കോമ്പിനേഷനാണ് എങ്ങനെയാണ് ഈ മുട്ടക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം നാലു മുട്ട പുഴുങ്ങി എടുത്തത് അതിലേക്ക് ചേർത്തുകൊടുത്ത ഒരു നുള്ള് മുളകുപൊടിയും കുറച്ച് മഞ്ഞൾ പൊടിയും കുറച്ചു ഉപ്പും ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം അത് മാറ്റി വയ്ക്കുക. അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മൂന്ന് ഗ്രാമ്പു ചെറിയ കഷണം കറുവപ്പട്ട രണ്ട് ഏലക്കായ ചേർത്ത് കൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക .

വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക .

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് ഇളക്കുക. ശേഷം അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ മുട്ട ചേർത്ത് കൊടുക്കുക കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കുക ശേഷം 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി കുറുകി വരുമ്പോൾ പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *