തേങ്ങ ഒന്നും അരക്കാതെ തന്നെ വളരെ രുചികരമായ കൊഴുത്ത ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കി എടുക്കാം. മുട്ടയുണ്ടെങ്കിൽ ഇന്നു തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. ഈ മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി, ആറു വലിയ വെളുത്തുള്ളി ചേർത്ത് വഴറ്റി എടുക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.’
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് തക്കാളിയും നല്ലതുപോലെ വെന്തു പാകമായതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മൂപ്പിക്കുക.
ശേഷം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചെറുതായി കത്തികൊണ്ട് വരഞ്ഞ് ഇതിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നല്ലതുപോലെ വറുത്തെടുത്ത മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ഏലക്കായ, ഒരു വലിയ കഷണം പട്ട ഒരു വായനയില്ല, ഒരു ടീസ്പൂൺ ജീരകം ചേർത്ത് വറുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. കറി നല്ലതുപോലെ തിളച്ചു വന്നതിനുശേഷം വറത്തുവച്ചിരിക്കുന്ന മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കറി കുറുകി വരുമ്പോൾ മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.