My Own Style Egg Chilli Fry : മുട്ട ഉപയോഗിച്ചുകൊണ്ട് എന്നുമുണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഒരു വിഭവം തയ്യാറാക്കിയാലോ ഇതുപോലെ തയ്യാറാക്കിയ കഴിക്കുന്ന എല്ലാവരും തന്നെ ഞെട്ടും. സൂപ്പർ ടേസ്റ്റിൽ ഉള്ള മുട്ട മുളക് വറുത്തത് ഇതുപോലെ തയ്യാറാക്കു. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക .
അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ട രണ്ടായി മുറിച്ച് ഇട്ടുകൊടുക്കുക ശേഷം തിരിച്ചും മറിച്ചുമിട്ട് മുട്ട റോസ്റ്റ് ചെയ്തെടുക്കുക. അതേ പാനിലേക്ക് ഒരു ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു ചെറിയ കഷണം പട്ട കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതെനിക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക .
സവാള വാടി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം തക്കാളി നല്ലതുപോലെ വെന്തു ഭാഗമായതിനു ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
അതിനുശേഷം വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ കുറുകിവരുമ്പോൾ അതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. മസാലയിലേക്ക് മുട്ട നല്ലതുപോലെ പൊതിഞ്ഞെടുക്കുക. ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen