Making Of Tasty Egg Curry : കേരളത്തിന്റെ തനി നാടൻ ഒരു കിടിലൻ മുട്ടക്കറി തയ്യാറാക്കിയാലോ. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെയധികം എളുപ്പമാണ് കൂടാതെ നല്ല ചൂട് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും എല്ലാം ഇരുകിടിലൻ കോമ്പിനേഷൻ ആയിരിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് കുറച്ചു മല്ലിയില ചെറിയ കഷണം ഇഞ്ചി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നാല് വെളുത്തുള്ളിയും രണ്ട് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക ശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്തു കൊടുക്കുക.
ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി നല്ലതുപോലെ വെന്തു ഭാഗമായി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. നന്നായി തിളച്ച് വരുന്നതിനെ അടച്ചു വയ്ക്കുക ശേഷം അതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക.
5 മിനിറ്റ് വേവിച്ചതിനുശേഷം ഇറക്കി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് വറ്റൽ മുളക് കറിവേപ്പില കുറച്ച് സവാള ചെറുതായി അരിഞ്ഞതും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ മുളകുപൊടി എന്നിവ കാച്ചിയതിനുശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക. Credit : Mia kitchen