Tasty Break Fast Egg Bite : രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയാലും വൈകുന്നേരം ആയാലും എപ്പോൾ വേണമെങ്കിലും കഴിക്കാൻ വളരെ രുചികരമായ രീതിയിൽ മുട്ട ഉപയോഗിച്ചുകൊണ്ട് എഗ്ഗ് ബൈറ്റ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അഞ്ച് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കുക. അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.
ശേഷം മുട്ട നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. മുട്ടയിലേക്ക് കുറച്ച് പച്ചക്കറികൾ ചേർക്കേണ്ടതുണ്ട് അതിനായി ഒരു താൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത് കാൽ കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് ആവശ്യത്തിന് ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക .
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പച്ചക്കറികൾ എല്ലാം പകുതി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി എന്നിവയും ചേർത്ത് നല്ലതുപോലെ സോഫ്റ്റ് ആക്കി എടുക്കുക. അതിനുശേഷം മുട്ടയിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മുട്ട ആവശ്യത്തിന് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഒരു ഭാഗം നല്ലതുപോലെ ഭാഗമായി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen