Making Of Easy Snack Recipe : ദോശ മാവ് ബാക്കിവരികയാണെങ്കിൽ നിങ്ങൾ സാധാരണ എന്താണ് ചെയ്യാറുള്ളത്. പലരും പലരീതിയിൽ അത് ഉപയോഗപ്രദമാക്കുന്നുണ്ടാകാം എന്നാൽ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ ഒരു കപ്പ് ദോശമാവ് എടുക്കുക. അതിലേക്ക് അര ഗ്ലാസ് ഇടിയപ്പത്തിന്റെ പൊടി ചേർക്കുക.
ശേഷം ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുന്നത് പോലെ തയ്യാറാക്കുക ശേഷം സേവനാഴി എടുക്കുക അതിലേക്ക് ഇടിയപ്പം ഉണ്ടാക്കുന്ന അച് അല്ലാതെ വേറെ ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്.
അതിനുശേഷം മാവ് അതിലേക്ക് നിറയ്ക്കുക. അടുത്തതായി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക എണ്ണ നന്നായി ചൂടാകുന്ന സമയത്ത് അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി വിടുകയായിരിക്കും കൂടുതൽ നല്ലത്. നേരിട്ട് പിഴിയാൻ പറ്റാത്തവർ ആണെങ്കിൽ മറ്റേതെങ്കിലും ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചു ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുത്താലും മതി.
ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. വൈകുന്നേരങ്ങളിൽ ചൂട് ചായ കഴിക്കാൻ പെട്ടെന്ന് ഒരു പലഹാരം തയ്യാറാക്കണമെങ്കിൽ എല്ലാവർക്കും ഇതുപോലെ ഉണ്ടാക്കാവുന്നതാണ്. ഇത് വളരെയധികം രുചികരമായിരിക്കും കൂടാതെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips