Making Of Tasty Easy Evening Snack : മുട്ട ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. നോമ്പ് തുറക്കാനായി ഏറ്റവും എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു ജാറിലേക്ക് കാൽ കപ്പ് ചെറുപയർ പരിപ്പ് ചേർക്കുക അതോടൊപ്പം ആറു വറ്റൽമുളക് കാൽ ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളക് ഒരു നുള്ള് അയമോദകം എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക,
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാവ് പരുവത്തിൽ ആക്കിയെടുക്കുക അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ച് എടുക്കുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള മുട്ട പുഴുങ്ങിയെടുത്ത് പകുതിയാക്കി മുറിക്കുക ശേഷം അതിനുമുകളിൽ കുറച്ചു മുളകുപൊടി ഉപ്പും വിതറി കൊടുക്കുക. അടുത്തതായി ഇതിനുവേണ്ടി ചീര ഇല എടുക്കുക.
ഒരു വലിയ ജീര ഇലയെടുത്ത് അതിലേക്ക് ആദ്യം ഉരുളക്കിഴങ്ങിന്റെ ഫീലിംഗ് വയ്ക്കുക അതിനുമുകളിലായി മുട്ട വെച്ച് മടക്കിയെടുക്കുക ശേഷം ടൂത്ത് പിക് കൊണ്ട് കൊണ്ട് ഉറപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി പൊരിച്ചെടുക്കാവുന്നതാണ്. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുക്കാം. വളരെ ഹെൽത്തി ആയതും രുചികരമായ സ്നാക്സ് ഇതുപോലെ തയ്യാറാക്കു. credit : Shamees kitchen