Easy Tasty Rice Potato Snack : ഒരു കപ്പ് അരിപ്പൊടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. അരിപ്പൊടി ഉണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കണേ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക അതോടൊപ്പം തന്നെ ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക ശേഷം ഇവ നല്ലതുപോലെ വഴറ്റിയെടുക്കുക സവാളയും ക്യാരറ്റും നന്നായി വാടി വന്നതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വറ്റൽ മുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് 1/2 ടീസ്പൂൺ ഗരം മസാല ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ജീരകം പൊടിച്ചത് കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അരിപ്പൊടി നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ പലഹാരം ഉരുട്ടി ഉണ്ടാക്കിയെടുക്കാം. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന സ്നാക്ക് അതിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. ആ ശേഷം കോരി മാറ്റാവുന്നതാണ്. Credit : Shamees kitchen