Kuzhi Paniyaram Using Idli Batter : വൈകുന്നേരം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കാൻ നിങ്ങൾ ആലോചിക്കുകയാണോ എങ്കിൽ വീട്ടിൽ ദോശമാവ് അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടെങ്കിൽ ഇനി എന്തിനാ ആലോചിക്കണം. ഉടനെ തയ്യാറാക്കു ഒരു കുഴി പനിയാരം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഇഡലിയുടെ മാവ് എടുക്കുക.
ശേഷം മാറ്റിവെക്കുക . അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒന്നര ടീസ്പൂൺ ഉഴുന്ന് ചേർത്ത് വറുത്തെടുക്കുക ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത് .
ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക നന്നായി വഴന്നു വരുമ്പോൾ ഇറക്കിവെച്ച് മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അടുത്തതായി കുഴിപ്പനിയാരം ഉണ്ടാക്കുന്ന പാത്രം ചൂടാക്കാൻ വയ്ക്കുക .
ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ചൂടായി വരുമ്പോൾ ആവശ്യത്തിന് കൊടുക്കുക ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ കുഴിപ്പനിയാരം തയ്യാറാക്കി എടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Sheeba’s Recipes