ബേക്കറി സ്റ്റൈലിൽ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ വട്ടയപ്പം വേണോ. വേഗം വീഡിയോ കണ്ടു ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. | Making Of Vattayappam

ബേക്കറിയിൽ നിന്നെല്ലാം കിട്ടുന്ന വളരെ സോഫ്റ്റ് ആയതും പഞ്ഞി പോലെ ഇരിക്കുന്നതുമായ വട്ടയപ്പം ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി നന്നായി കഴുകി വെള്ളത്തിൽ ഇട്ടു കുതിർത്തു വയ്ക്കുക. നാലുമണിക്കൂർ നേരം കൊണ്ട് പച്ചരി നന്നായി കുതിർന്നു കിട്ടും. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മാവ് ഒരുപാട് ലൂസ് ആവാതെ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് മൂന്ന് ടീസ്പൂൺ മാവ് മറ്റൊരു പാത്രത്തിലേക്ക് ഒളിച്ചു വയ്ക്കുക. അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം പാൻ ചൂടാക്കി നല്ലതുപോലെ കുറുക്കി എടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. അടുത്തതായി അരക്കപ്പ് അവലെടുത്ത് കുറച്ച് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത അവൽ ചേർത്തു കൊടുക്കുക അതോടൊപ്പം കുറുക്കി വെച്ചിരിക്കുന്ന മാവും ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. കൂടാതെ അര ടീസ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക. കൂടാതെ വട്ടയപ്പത്തിന്റെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം പാത്രം അടച്ചുവെച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവെക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് പത്രത്തിന്റെ മുക്കാൽ ഭാഗത്തോളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനു ശേഷം ഇറക്കി വയ്ക്കുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *