asty Unakka Chemmeen Kovakka Ularthiyath : ഉണക്ക ചെമ്മീൻ ഉപയോഗിച്ചുകൊണ്ട് ചമ്മന്തിയും മീൻ കറിയും സ്ഥിരമായി എല്ലാവരും ഉണ്ടാക്കുന്ന വിഭവങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ഉണക്കച്ചെമ്മീൻ കോവയ്ക്കയും ചേർത്ത് ഡ്രൈ ആക്കി എടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉണക്കച്ചെമ്മീൻ കോവയ്ക്ക ഉലർത്തിയത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള അളവിൽ ഉണക്ക ചെമ്മീൻ എടുത്ത് അതിന്റെ തല കളഞ്ഞ് കഴുകി വൃത്തിയാക്കി ഡ്രൈ ആക്കി എടുത്തത് ഒരു മൺചട്ടിയിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് കോവയ്ക്കയും നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അടുത്തതായി 10 ചെറിയുള്ളി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് 5 വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അരമുറി നാളികേരം ചെറിയ കൊത്തുകൾ ആയി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ്, രണ്ട് കുടംപുളി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തവി ഉപയോഗിച്ചുകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക. കോവയ്ക്കയും ഉണക്ക ചെമ്മീനും നല്ലതുപോലെ വെന്തു ഡ്രൈ ആയി വരണം. അതിനുശേഷം പകർത്തി വയ്ക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു പകുതി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് മൂപ്പിക്കുക. അതിനുശേഷം ഡ്രൈ ആക്കി വെച്ചിരിക്കുന്ന ഗോവയ്ക്ക് ഉണക്കമീനും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വയ്ക്കുക. Video credit : Sheeba’s Recipes