തട്ടുകടകളിൽ ഉണ്ടാക്കുന്ന കുട്ടി ദോശ കഴിക്കാൻ വളരെയധികം രുചിയാണ്. അത്തരത്തിലുള്ള ഒരു ദോശ നമുക്ക് വീട്ടിൽ തയ്യാറാക്കിയാൽ സാധാരണ ലഭിക്കാറില്ല. എന്നാൽ ദോശ അയക്കുമ്പോൾ മൂന്ന് ചേരുവ മാത്രം ചേർത്തു കൊടുത്താൽ തട്ടുകടയിലെ കുട്ടി ദോശ അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പച്ചരി എടുക്കുക. കഴുകി വൃത്തിയാക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ഉഴുന്ന് എടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അരി ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു കപ്പ് ചോറും കൂടി ചേർക്കുക. അതിനുശേഷം വെള്ളമൊഴിക്കുന്നതിന് പകരമായി പുളിച്ച നാളികേര വെള്ളം ചേർക്കുക.
അതോടൊപ്പം മൂന്ന് ചെറിയ ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കുക. അതിനുശേഷം നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഉഴുന്നും ഉലുവയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിനുശേഷം ഇവർ രണ്ടും കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ്നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക.
മാവ് നല്ലതുപോലെ പൊന്തിവന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ചുകൊടുക്കുക. ഇത് അധികം പരത്തേണ്ട ആവശ്യമില്ല. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടുക്കുക. രണ്ടു ഭാഗവും നന്നായി മൊരിയിച്ചെടുത്ത് പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. നല്ല കുറുകിയ സാമ്പാർ ഉണ്ടെങ്കിൽ ഇതിന് വളരെ നല്ല കോമ്പിനേഷൻ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.