Making Of Tasty Cutlet With Rice : കൂടുതൽ ആളുകളും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ കട്ട് ലൈറ്റ് കഴിക്കുന്നത് പതിവാണ്. നിങ്ങൾക്കും കട്ട്ലൈറ്റ് കഴിക്കുവാൻ വളരെ ഇഷ്ടമല്ലേ എന്നാൽ നിരവധി തരത്തിലുള്ള കട്ട്ലൈറ്റുകൾ ഇന്ന് ലഭ്യമാണ്. അതിൽ വ്യത്യാസപ്പെട്ട രീതിയിൽ ഒരു കട്ട്ലൈറ്റ് കഴിച്ചു നോക്കിയാലോ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാം ബാക്കി വരുന്ന ചോറ് കൊണ്ട് വളരെ രുചികരമായ കട്ലൈറ്റ് ഇതുപോലെ തയ്യാറാക്കു. അതിനായി 2 കപ്പ് ചോറ് എടുക്കുക.
ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടില്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് പച്ചമുളക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക .
അതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്തു കൊടുക്കാം ക്യാരറ്റ് ക്യാബേജ് ഇവയെല്ലാം ചേർക്കുമ്പോൾ ഗ്രേറ്റ് ചെയ്തു വേണം ചേർത്തു കൊടുക്കേണ്ടത് ശേഷം ആവശ്യത്തിന് മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പച്ചക്കറികൾ എല്ലാം നന്നായി വെന്ത് പാകമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക.
അതോടൊപ്പം ഒരു ടീസ്പൂൺ വാളൻപുളി വെള്ളം ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരുഒരെണ്ണം കിഴങ്ങ് പുഴുങ്ങി ഉടച്ചത് ചോറിലേക്ക് ചേർത്തു കൊടുക്കുക അതോടൊപ്പം വഴറ്റി വെച്ചിരിക്കുന്നതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക അതിനുശേഷം കട്ട്ലെറ്റിന്റെ രൂപത്തിൽ തയ്യാറാക്കിയെടുക്കുക ശേഷം ചൂടായി എണ്ണയിലേക്ക് നന്നായി പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുക്കേണ്ടതാണ്. Video credit : Mia kitchen