Kerala Traditional Rice Side Dish : ഉച്ചയ്ക്ക് ചോറുണ്ണാൻ പെട്ടെന്ന് ഒരു കറി തയ്യാറാക്കണമെന്നുണ്ടെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം വെറും തൈരും പച്ചമുളക് മാത്രം മതി ഇതുപോലെ ഒരു കറി ഉണ്ടാക്കിയാൽ ചോറുണ്ണാൻ വേറെ കറികളൊന്നും തന്നെ ആവശ്യമില്ല ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും ചേർക്കുക ഉലുവയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഉള്ളിയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് പത്ത് പച്ചമുളക് ചേർത്തു കൊടുക്കുക .
പച്ചമുളക് നന്നായി ഇളക്കി നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. പച്ചമുളക് നന്നായി മൂത്തു വന്നതിനുശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന 250ml അതായത് ഒരു കപ്പ് കട്ട തൈര് ചേർത്ത് കൊടുക്കുക. തൈര് എടുക്കുമ്പോൾ നല്ലതുപോലെ കട്ടയായിട്ടാണ് ഇരിക്കുന്നത്.
എങ്കിൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറുതായി ഒന്ന് കറക്കി കൊടുക്കുക. അതിനുശേഷം ചട്ടിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക ശേഷം അതിനു ഉപ്പിലിടുക തൈര് ചേർത് കഴിഞ്ഞാൽ പിന്നീട് അത് ഒട്ടുംതന്നെ തളയ്ക്കാൻ സമ്മതിക്കരുത് ചെറുതായി ചൂടായി വന്നതിനുശേഷം ഇറക്കി വയ്ക്കേണ്ടതാണ്. രുചികരമായ തൈര് മുളക് കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ. Credit : Shamees kitchen