Making Of Tasty Chilly Achar : അച്ചാറുകൾ എപ്പോഴും മലയാളികൾക്ക് ഒരു വീക്നെസ് തന്നെയാണ്. പലതരത്തിലുള്ള അച്ചാറുകൾ നാം തയ്യാറാക്കാറുണ്ട്. കൂടുതലായും മാങ്ങയും നാരങ്ങയും ആയിരിക്കും അച്ചാറുകൾ വീടുകളിൽ തയ്യാറാക്കി വയ്ക്കാറുള്ളത് എന്നാൽ ഇനി അതിന്റെ സ്ഥാനത്ത് പച്ചമുളക് അച്ചാർ ഒന്ന് തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യത്തിന് പച്ചമുളക് എടുത്ത് വയ്ക്കുക. അത് കത്തികൊണ്ട് ചെറുതായി വരഞ്ഞു കൊടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കഷണം ശർക്കര ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അലിയിച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം പച്ചമുളക് ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. മാറ്റിവെക്കുക. അതേ പാനിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
20 ഓളം വെളുത്തുള്ളി ചേർത്തു കൊടുക്കുക ആവശ്യത്തിനു കറിവേപ്പില ചേർത്തു കൊടുക്കുക ശേഷം നന്നായി മൂപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി ടീസ്പൂൺ കായപ്പൊടി. എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് വഴറ്റിയെടുത്ത മുളക് ചേർത്ത് കൊടുക്കുക. ഇടയ്ക്ക് യോജിപ്പിക്കുക.
അതിനുശേഷം തയ്യാറാക്കിവെച്ച ശർക്കര നീര് ഒഴിച്ച് കൊടുക്കുക. ഇതോടൊപ്പം തന്നെ ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചു വന്നതിനുശേഷം ഓഫ് ചെയ്ത് ഇറക്കി വയ്ക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പച്ചമുളക് അച്ചാർ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Video credit : Kannur kitchen