ചെറുപയർ കഴിക്കാൻ ഇഷ്ടമില്ലാത്ത ചെറിയ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഇനി ചെറുപയർ ഇതുപോലെ ലഡു തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ എടുത്ത് ഒരു പാനിലേക്ക് ഇട്ട് വറുത്തെടുക്കുക.
ചെറുപയറിന്റെ നിറം ചെറുതായി മാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുമ്പോൾ ഒട്ടും തന്നെ തരികൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യൊഴിക്കുക ശേഷം ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് അണ്ടിപ്പരിപ്പും മുന്തിരിയോ ബദാമോ ഇഷ്ടയോ ഏത് വേണമെങ്കിലും ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക.
ശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി പാനിലേക്ക് ഒരു കപ്പ് ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശർക്കര നന്നായി അലിഞ്ഞ അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി ചെറുപയറിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരുക്കി വെച്ചിരിക്കുന്ന ശർക്കര ആവശ്യത്തിന് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒട്ടും തന്നെ ലൂസ് ആയി പോകരുത്. ലഡു തയ്യാറാക്കുന്ന പൊടിയുടെ പരുവത്തിൽ തയ്യാറാക്കുക. ഉരുട്ടിയെടുത്താൽ ഉണ്ടയാക്കാൻ പറ്റുന്ന പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഏതു നേരെ വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. video Credit : Shamees Kitchen