അടിപൊളിടേസ്റ്റ്!! ചെമ്മീൻ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം ഇതിന്റെ രുചി അറിയാതെ പോകല്ലേ. | Spicy Prawns Curry Roast

Spicy Prawns Curry Roast : ചെമ്മീൻ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മസാല കറി തയ്യാറാക്കാം ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഏത് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും വളരെ സൂപ്പർ കോമ്പിനേഷനാണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക,

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഗ്രാമ്പു രണ്ട് ഏലക്കായ ഒരു വയറിയില്ല എന്നിവ ചേർത്ത് ചൂടാക്കുക ശേഷം ഒരു സവാള വെള്ളം ചേർക്കാതെ അരച്ചെടുത്തത് ചേർത്തു കൊടുക്കുക സവാളയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക .

ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മല്ലിപ്പൊടി രണ്ടു നുള്ള് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് രണ്ട് തക്കാളി വെള്ളം ചേർക്കാതെ അരച്ചെടുത്തത് ചേർത്ത് കൊടുക്കുക തക്കാളിയും വെന്തു വരുമ്പോൾ ഒരു കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കുക.

ശേഷം അരക്കപ്പ് ചൂടുവെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ചെമ്മീൻ ഇട്ടുകൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക കറി നന്നായി കുറുകി വരുമ്പോൾ കുറച്ചു മല്ലിയിലയും ആവശ്യത്തിന് ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുത്തതിനു ശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *