ഇതുപോലെ ഒരു ചെമ്മീൻ ഫ്രൈ നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല. ഈ രുചി അറിയാതെ പോവലേ. | Making Of Chemeen Masala Dry Fry

Making Of Chemeen Masala Dry Fry : ചെമ്മീൻ ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു വിഭവം നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും തയ്യാറാക്കി നോക്കേണ്ടത് തന്നെയാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ഒരു പാത്രത്തിലേക്ക് വയ്ക്കുക .

അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക അരമണിക്കൂറിന് ശേഷം അത് എണ്ണയിൽ നല്ലതുപോലെ വറുത്തു കോരി മാറ്റുക ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക .

ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരേണ്ടതാണ് ചെറിയ ഗോൾഡൻ നിറമാകുമ്പോൾ അതിലേക്ക് ആവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .

ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് നന്നായി ജീവിക്കുക എല്ലാം പാകമാകുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നന്നായി ഡ്രൈ ആയതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *