Making Of Tasty Tomato Chutney Achar : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇഡലിയോ ദോശയോ ചപ്പാത്തിയോ ആണോ നിങ്ങൾ തയ്യാറാക്കാൻ പോകുന്നത്. എന്നാൽ മറക്കാതെ ഈ ചട്നി ഉണ്ടാക്കി നോക്കണേ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് തക്കാളി നാല് കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക .അതിന്റെ കൂടെ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയും ചേർത്ത് നന്നായി ചൂടാക്കുക.
തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞുവരുന്ന പരുവം ആകുന്നത് വരെ അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ ജ്യൂസ് ആയി വന്നതിനുശേഷം പാത്രത്തിൽ നിന്നും എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ കപ്പ് വെളുത്തുള്ളിയും ചേർത്ത നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക നാല് പട്ടമുളകും ചേർത്തു കൊടുക്കുക. മൂത്ത വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺഉലുവ പൊടിയും ചേർത്തു കൊടുക്കുക .
ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചട്നിയുടെ നിറമെല്ലാം മാറി എണ്ണ തെളിഞ്ഞു വരുന്ന പരുവം ആകുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് പകർത്തി വയ്ക്കാവുന്നതാണ്. ഇത്രയും ടേസ്റ്റ് ഉള്ള ചട്നി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.