Making Of Tasty Chatni Without Coconut : സാധാരണ നമ്മൾ എല്ലാവരും തന്നെ തേങ്ങ ഉപയോഗിച്ചുകൊണ്ടും അല്ലെങ്കിൽ കപ്പലണ്ടി ഉപയോഗിച്ചുകൊണ്ടും ചമ്മന്തി തയ്യാറാക്കാറുണ്ട് രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ചമ്മന്തി സ്ഥിരമായി നമ്മൾ ഉണ്ടാക്കാറുള്ളതാണ് എന്നാൽ ഈ രണ്ടു സാധനങ്ങളും വീട്ടിൽ ഉണ്ടാകാത്ത സമയത്തും വളരെയധികം ആയ ഒരു ചമ്മന്തി നമുക്ക് തയ്യാറാക്കിയെടുക്കാം അതിനായി രണ്ടു സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ട് വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് അരക്കപ്പ് പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക .
ചെറുതായി നിറം മാറി വന്നു തുടങ്ങുമ്പോൾ അതിലേക്ക് 5 പച്ചമുളക് അതുപോലെ അര ടീസ്പൂൺ ജീരകം കുറച്ച് കശുവണ്ടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക ഇവയെല്ലാം നല്ലതുപോലെ വാഴുന്ന പാകമാകുമ്പോൾ ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തുക അടുത്തതായി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ പരിപ്പും കുറച്ച് കറിവേപ്പിലയും ചേർത്ത് വറുത്തതിനുശേഷം ചട്നിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇനി ഇതുപോലെയും ചമ്മന്തി ഉണ്ടാക്കാം. Credit : Shamees kitchen