Making Of Tasty Chatni : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അതിനെ കറി ഉണ്ടാക്കുക എന്നത് ചിലപ്പോൾ പാടുള്ള പണിയായിരിക്കാം എന്നാൽ ദോശയോ നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഉറപ്പായും ഈ ചട്നി തന്നെ തയ്യാറാക്കുക. കാരണം ഇതിന്റെ രുചി വേറെ ലെവൽ ആണ്. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം 10 കാശ്മീരി ചില്ലി അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വറുത്തു വരുമ്പോൾ കോരി മാറ്റുക.
അടുത്തതായി അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലിയെ കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം 12 വെളുത്തുള്ളി ചേർത്തുകൊടുത്ത വഴറ്റിയെടുക്കുക അതിലേക്ക് 20 ചുവന്നുള്ളി ചേർത്ത് നന്നായി വഴറ്റുക കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക ഉള്ളി എല്ലാം നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷ്ണം ശർക്കര ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വറ്റൽ മുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്നല്ലതുപോലെ അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും ഒരു കാൽ ടീസ്പൂൺ ഉഴുന്ന് കറിവേപ്പില എന്നിവ ചേർത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കുറച്ചു മാത്രം മുളകുപൊടി ചേർത്ത് പട്ടിയുടെ നിറം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം രണ്ടു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പകർത്തി വാക്കാവുന്നതാണ്. Credit : Fathimas curryworld