തേങ്ങയും വേണ്ട കപ്പലണ്ടിയും വേണ്ട. ഇതുപോലെ ഒരു ചമ്മന്തി നിങ്ങൾ രുചിച്ചു നോക്കിയിട്ടുണ്ടാവില്ല. | Making Of Tasty Instant Chatni

Making Of Tasty Instant Chatni : രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാലും മിക്കവാറും വീട്ടമ്മമാർ തയ്യാറാക്കുന്ന ഒന്നാണ് ചമ്മന്തി കാരണം ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയും എല്ലാം ചമ്മന്തി നല്ല കോമ്പിനേഷനാണ് എന്നാൽ തേങ്ങയും കപ്പലണ്ടിയും ഒന്നും ഇല്ലാതിരുന്ന സമയത്ത് നമുക്ക് വളരെരുചികരമായ ഒരു ചമ്മന്തി ഉണ്ടാക്കാൻ തോന്നിയാലോ. അങ്ങനെയുള്ള സമയത്ത് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി ഇതാ.

അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് വെളുത്തുള്ളി ചേർക്കുക അതോടൊപ്പം ചെറിയ കഷണം ഇഞ്ചിയും ചേർക്കുക. ഇവ ചെറുതായി മൂത്തു വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്ന് അതുപോലെ അരക്കപ്പ് പരിപ്പ് എന്നിവ ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ഇവയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് നാല് പച്ചമുളക് ചേർക്കുക.

ശേഷം അര ടീസ്പൂൺ ജീരകം ചേർക്കുക അടുത്തതായി ചേർക്കേണ്ടത് ഒരു പിടി കശുവണ്ടി ചേർക്കുക. അതോടൊപ്പം ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ വീണ്ടും ഇളക്കി യോജിപ്പിക്കുക. പച്ചമുളക് കശുവണ്ടി എന്നിവ നല്ലതുപോലെ വാടി വരുമ്പോൾ അത് പാത്രത്തിൽ നിന്നും കോരി മാറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .

ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം വേറൊരു ചെറിയ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക അതിലേക്ക് 1/2 ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ പരിപ്പ് കറിവേപ്പില എന്നിവ നല്ലതുപോലെ വറുത്തെടുത്തതിനുശേഷം ചമ്മന്തിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *