Making Of Easy Side Dish : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി പൂരി ദോശ എന്നിവ ഉണ്ടാക്കുകയാണെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിനുവേണ്ടി ഒരു കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതുപോലെ ഒരു കറി ഉണ്ടാക്കുകയാണെങ്കിൽ ബ്രേക്ഫാസ്റ്റ് എന്തുണ്ടാക്കിയാലും എല്ലാവരും കഴിച്ചിരിക്കും. ഈ മസാലക്കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് രണ്ട് ടീസ്പൂൺ പരിപ്പ് രണ്ട് ടീസ്പൂൺ മല്ലി ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം രണ്ട് ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നന്നായി പൊടിച്ചെടുക്കുക. അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതോടൊപ്പം ചേർക്കുക.
ഒരു നല്ല കായപ്പൊടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി മൂപ്പിക്കുക. നേരത്തെ അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ 10 വെളുത്തുള്ളി രണ്ടായി കീറിയത് ചേർത്തു കൊടുക്കുക .
ഇതോടൊപ്പം പുളിക്ക് ആവശ്യമായ വാളൻപുളി വെള്ളം ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. എന്നെ എല്ലാ മുകളിലേക്ക് തെളിഞ്ഞ ഭാഗമായി വരുമ്പോൾ ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen