Making Breakfast Easy Chatni : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും ഇഡലിയോ ദോശയോ ഉണ്ടാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ചട്നി ഉണ്ടാക്കിയെടുക്കാം. ഇതുപോലെ ചട്ടി ഉണ്ടാക്കുകയാണെങ്കിൽ എത്ര ഇഡലിയും ദോശയും കഴിച്ചു എന്ന് പറയാൻ പറ്റില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആദ്യം തന്നെ എരുവിന് ആവശ്യമായ വറ്റൽ മുളക് നല്ലതുപോലെ വറുത്തു കോരി മാറ്റുക.
ശേഷം അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം 8 വെളുത്തുള്ളി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് ചുവന്നുള്ളി രണ്ടായി മുറിച്ചത് ചേർത്ത് കൊടുക്കുക ആവശ്യത്തിനു കറിവേപ്പില എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം അടച്ചുവെച്ച് വേവിക്കുക നന്നായി വെന്തു വന്നതിനു ശേഷം ഒരു ചെറിയ കഷണം ശർക്കര അതിലേക്ക് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. എല്ലാം യോജിച്ചതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതോടൊപ്പം തന്നെ നേരത്തെ വറുത്തു വച്ചിരിക്കുന്ന വറ്റൽമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക.
അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക്ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചട്ണിയുടെ നിറമെല്ലാം മാറി പാകമായതിനു ശേഷം ഇറക്കി വയ്ക്കുക. Credit : Fathimas curry world