Tasty Spicy Chutney Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്നത് ഏത് വിഭവമാണെങ്കിലും കൂടാതെ ഉച്ചയ്ക്കും വൈകുന്നേരവും നല്ല ചൂട് ചോറിന്റെ കൂടെയും കഴിക്കാൻ വളരെ രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി പരിചയപ്പെടാം. മലയാളികൾക്ക് എപ്പോഴും തന്നെ വ്യത്യസ്തമായ ചമ്മന്തികൾ രുചിച്ചു നോക്കുന്നതിന് വളരെ ഇഷ്ടമുള്ളവരാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അഭിനയിക്കാവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക ശേഷം നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 50 ഗ്രാം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം വെളുത്തുള്ളി നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ മുഴുവൻ മല്ലി ചേർത്തു കൊടുക്കുക.
ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷമതിലേക്കൊരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് കുരുകളഞ്ഞ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക.
ചമ്മന്തി നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ശർക്കര അലിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുക്കുക. ഉപ്പ് ചേർത്തു കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen