Making Of Tasty Insant Chamanthi : ചമ്മന്തി എന്ന് പറഞ്ഞാൽ ഇതാണ് ചമ്മന്തി ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും രാവിലെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്ന ഇഡലി ദോശ എന്നിവയുടെ കൂടെയും കിടിലൻ കോമ്പിനേഷൻ ആയി കഴിക്കാൻ പറ്റുന്ന അടിപൊളി ചമ്മന്തി റെസിപ്പി. ഇതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കുക.
അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർക്കുക ശേഷം 30 ഗ്രാം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ മല്ലി ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക.
മുളകുപൊടിയുടെ പച്ചമണം എല്ലാം തന്നെ മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻ പുളിയും ചേർത്തു കൊടുക്കുക.
ശേഷം നന്നായി ചൂടാക്കി തിളപ്പിച്ച് എടുക്കുക. നന്നായി കുറുകി വരുമ്പോൾ ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക. ശർക്കരയെല്ലാം അലിഞ്ഞ് പാകമായതിനു ശേഷം പകർത്തി വയ്ക്കാം. ഇത്ര മാത്രമേ ഉള്ളൂ രുചികരമായ ഈ ചമ്മന്തി നിങ്ങളും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Credit : Shamees kitchen